79-ാമത് സ്വാതന്ത്ര്യദിനം: തിഹാർ ജയിലിലെ 1,500 ഓളം കുറ്റവാളികൾക്ക് പ്രത്യേക ഇളവ് പ്രഖ്യാപിച്ചു | Independence Day

ജയിലിലെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി 1,497 തടവുകാർക്ക് ഇളവ് നൽകും.
Independence Day

ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിഹാർ ജയിലിലെ 1,500 ഓളം കുറ്റവാളികൾക്ക് പ്രത്യേക ഇളവ് നൽകി ഡൽഹി സർക്കാർ(Independence Day). ജയിലിലെ പെരുമാറ്റത്തെ അടിസ്ഥാനമാക്കി 1,497 തടവുകാർക്ക് ഇളവ് നൽകും.

ശിക്ഷാ കാലാവധിയിൽ നിന്നും 15 മുതൽ 25 ദിവസം വരെയുള്ള പ്രത്യേക ഇളവിനാകും ജയിൽ പുള്ളികൾ അർഹരാകുക. മാത്രമല്ല; ജയിലിലെ തിരക്ക് കുറയ്ക്കാനായി നരേലയിൽ പുതിയ ജയിൽ നിർമ്മിക്കാനും സർക്കാർ പദ്ധതിയിടുന്നുണ്ട്.

ഇതിനായി ഡൽഹി സർക്കാർ 145.58 കോടി രൂപ അനുവദിച്ചതായും റിപ്പോർട്ടുണ്ട്. അതേസമയം ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തിഹാർ ജയിലിൽ നിലവിൽ 18,000 ത്തിലധികം തടവുകാരാണുള്ളത്.

Related Stories

No stories found.
Times Kerala
timeskerala.com