79ാ-മത്‌ സ്വാതന്ത്ര്യ ദിനം; രാഷ്‌ട്രപതിയുടെ സൈനിക മെഡലുകൾ പ്രഖ്യാപിച്ചു |Gallantry awards

127 സൈനികരാണ് ഇത്തവണ രാജ്യത്തിന്‍റെ ആദരം ഏറ്റുവാങ്ങുന്നത്.
gallantry-awards
Published on

ഡൽഹി : 79ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ചുള്ള രാഷ്ട്രപതിയുടെ സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു. 127 സൈനികരാണ് ഇത്തവണ രാജ്യത്തിന്‍റെ ആദരം ഏറ്റുവാങ്ങുന്നത്.നാല്‌ പേരാണ്‌ ഇത്തവണ കീര്‍ത്തി ചക്ര പുരസ്കാരത്തിന്‌ അർഹരായത്‌.

15 പേര്‍ വീര്‍ചക്ര പുരസ്കാരത്തിനും 16 പേര്‍ക്ക് ശൗര്യചക്ര പുരസ്കാരത്തിനും അർഹരായി. 58 പേര്‍ ധീരതയ്ക്കുള്ള സേനാ മെഡലും 26 പേര്‍ വായുസേന മെഡലും ഒമ്പതുപേര്‍ ഉദ്ദം യുദ്ധ് സേവ മെഡലും ഏറ്റുവാങ്ങും.

മലയാളിയായ നാവികസേന കമാന്‍ഡര്‍ വിവേക് കുര്യാക്കോസിന് ധീരതയ്ക്കുള്ള നാവികസേന മെഡൽ സമ്മാനിക്കും. മലയാളി വൈസ് അഡ്മിറൽ എഎൻ പ്രമോദിന് യുദ്ധസേവ മെഡലും നൽകും.

ഓപ്പറേഷൻ സിന്ദൂറിൽ നിര്‍ണായക പങ്കുവഹിച്ച വ്യോമസേനയിലെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് യുദ്ധസേവ മെഡൽ നൽകും. എയര്‍ വൈസ് മാര്‍ഷൽ ജോസഫ് സ്വാരസ്, എവിഎം പ്രജ്വൽ സിങ്, എയര്‍ കമാന്‍ഡര്‍ അശോക് രാജ് താക്കൂര്‍ എന്നിവര്‍ക്കാണ് പുരസ്കാരം. ഇവര്‍ക്ക് പുറമെ ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത 13 വ്യോമസേന പൈലറ്റുമാര്‍ക്കും യുദ്ധ സേവ മെഡൽ നൽകും.

Related Stories

No stories found.
Times Kerala
timeskerala.com