

ദന്തേവാഡ: ഛത്തീസ്ഗഡിലെ ദന്തേവാഡ ജില്ലയിൽ 21 സ്ത്രീകൾ ഉൾപ്പെടെ 71 മാവോയിസ്റ്റുകൾ കീഴടങ്ങി(Maoists) . സിആർപിഎഫ് ഉദ്യോഗസ്ഥർക്ക് മുന്നിലാണ് കീഴടങ്ങിയത്. ഇതിൽ 64 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്ന 30 പേർ ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ബസ്തർ റേഞ്ച് പോലീസ് ആരംഭിച്ച 'ലോൺ വരാതു', 'പൂന മാർഗേം' എന്നീ പുനരധിവാസ പദ്ധതികളിൽ ആകൃഷ്ടരായതിനെ തുടർന്നാണ് മാവോയിസ്റ്റുകൾ കീഴടങ്ങിയതെന്നാണ് വിവരം. അതേസമയം 2020 ജൂൺ മുതൽ കാമ്പെയ്‌നിന് കീഴിൽ ജില്ലയിൽ ഇതുവരെ 1,113 മാവോയിസ്റ്റുകൾ കീഴടങ്ങി.