ട്രക്കും കാറും കൂട്ടിയിടിച്ച് 7 പേർക്ക് ദാരുണാന്ത്യം; ദാരുണ അപകടം മധ്യപ്രദേശിൽ | Tragic accident in Madhya Pradesh

Tragic accident in Madhya Pradesh
Published on

ഭോപ്പാൽ: മധ്യപ്രദേശിൽ ഇന്ന് പുലർച്ചെ ട്രക്കും ചരക്ക് വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം.

സിദ്ദി ജില്ലയിൽ നിന്ന് ബഹ്രിയിലേക്ക് പോകുകയായിരുന്ന ലോറിയും, ഒരു കുടുംബം യാത്ര ചെയ്യുകയായിരുന്ന ചരക്ക് ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ 7 പേർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചതായാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ 2.30 ഓടെയാണ് അപകടമുണ്ടായത്.

സംഭവത്തിൽ 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇവരെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം , അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ അറസ്റ്റ് ചെയ്തതായും അന്വേഷണം നടന്നുവരികയാണെന്നും ഡിഎസ്പി ഗായത്രി തിവാരി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com