രാജ്യവ്യാപക പരിശോധന: 'വൈറ്റ് കോളർ' ഭീകര സംഘത്തിലെ 7 പേർ അറസ്റ്റിൽ; 2900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു | Terror group

ഇവർക്ക് പാകിസ്ഥാനിലുള്ള ഭീകര സംഘങ്ങളുമായി ബന്ധമുണ്ട്.
രാജ്യവ്യാപക പരിശോധന: 'വൈറ്റ് കോളർ' ഭീകര സംഘത്തിലെ 7 പേർ അറസ്റ്റിൽ; 2900 കിലോ സ്ഫോടക വസ്തുക്കൾ പിടിച്ചെടുത്തു | Terror group
Published on

ശ്രീനഗർ: രാജ്യവ്യാപകമായി നടത്തിയ കനത്ത പരിശോധനയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ഏഴ് പേരെ ജമ്മു കശ്മീർ പോലീസ് അറസ്റ്റ് ചെയ്തു. ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ് പിടിയിലായത്. അറസ്റ്റിലായവർ ഒരു 'വൈറ്റ് കോളർ' ഭീകര സംഘമാണ് എന്ന് ജമ്മു കശ്മീർ പോലീസ് അറിയിച്ചു.(7 members of 'white collar' terror group arrested in Nationwide raid)

ഉന്നത വിദ്യാഭ്യാസം ഉള്ളവരടക്കമുള്ളവരെയാണ് ഇവർ സംഘത്തിൽ അംഗങ്ങളാക്കിയിരുന്നത്. ഭീകര പ്രവർത്തനങ്ങൾക്കായി ഇവർ പണം കണ്ടെത്തിയിരുന്നു. പിടിയിലായവർക്ക് പാകിസ്ഥാനിലുള്ള ഭീകര സംഘങ്ങളുമായി ബന്ധമുണ്ട്.

പരിശോധനയിൽ 2900 കിലോയോളം വരുന്ന സ്ഫോടകവസ്തുക്കളും പിടിച്ചെടുത്തു. ഇതോടെ, ഉന്നത വിദ്യാഭ്യാസം നേടിയവരെ ഉപയോഗിച്ച് രാജ്യത്ത് ഭീകരപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനുള്ള ജെയ്ഷെ മുഹമ്മദിന്റെ ശ്രമങ്ങൾ തകർക്കാൻ സാധിച്ചതായി പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതിനെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com