
മുംബൈ: ബോളിവുഡ് താരം ശില്‍പ ഷെട്ടിക്കും ഭര്‍ത്താവ് രാജ് കുന്ദ്രക്കുമെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍. അറുപത് കോടി രൂപയുടെ തട്ടിപ്പ് കേസിൽ, ജുഹു പോലീസ് സ്‌റ്റേഷനില്‍ ഓഗസ്റ്റ് 14-ന് റജിസ്റ്റര്‍ ചെയ്ത പരാതിയുടെ അടിസ്ഥാനത്തിലാണ് നഗരത്തിലെ എക്കണോമിക്‌സ് ഒഫന്‍സസ് വിങ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.നിക്ഷപം നടത്തി വ്യവസായം നടത്താമെന്ന വാഗ്ദാനം നല്‍കി ഇരുവരും ചേര്‍ന്ന് വ്യവസായിയെ കബളിപ്പിച്ചു എന്നാണ് ആരോപണം.