ഗൗഹർഗഞ്ച് : ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി രക്ഷപ്പെടാൻ ശ്രമിച്ചതിനെ തുടർന്ന് പൊലീസ് വെടിയുതിർത്തു. മധ്യപ്രദേശിലെ ഗൗഹർഗഞ്ചിലാണ് സംഭവം. പ്രതിയായ സൽമാന്റെ കാലിന് പരിക്കേറ്റു.(6-year-old girl raped, Police open fire on accused who tried to escape)
കുറച്ചുനാളായി ഒളിവിൽ കഴിഞ്ഞിരുന്ന സൽമാനെ ഭോപ്പാലിലെ 11-ാം വാർഡിലെ ഒരു ചായക്കടയിൽ വെച്ചാണ് ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തലയ്ക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഗോഹർഗഞ്ച് പൊലീസ് പ്രതിയായ സൽമാനെ റൈസണിലേക്ക് കൊണ്ടുപോകുന്നതിനിടെ കിരാത് നഗർ ഗ്രാമത്തിന് സമീപം വെച്ച് പൊലീസ് വാഹനം പഞ്ചറായി. ഈ തക്കത്തിന്, പൊലീസുകാരന്റെ തോക്ക് തട്ടിപ്പറിക്കാൻ ശ്രമിച്ച ശേഷം സൽമാൻ രക്ഷപ്പെടാൻ ശ്രമിച്ചു.
പ്രതി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് വെടിയുതിർത്തത്. പ്രതിയുടെ കാലിനാണ് വെടിയേറ്റത്. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. നിലവിൽ പ്രതി ചികിത്സയിലാണ്.