
ഗുരുഗ്രാം: സോഹ്നയിൽ വീട്ടിലെ അലമാരയ്ക്ക് അടിയിൽ കുടുങ്ങി ആറ് വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം(girl dies). പഹാർ കോളനി സ്വാദേശിയായ ദീപാങ്ഷിയാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്.
അലമാരയുടെ വാതിലിൽ തൂങ്ങി ആടിക്കൊണ്ടിരിക്കവെ അലമാര കുട്ടിയുടെ മേൽ വീഴുകയായിരുന്നു. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം ഗുരുതരമായ ആന്തരിക പരിക്കുകൾ ഏറ്റതാണ് മരണ കാരണമെന്ന് പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി.