രാജസ്ഥാനിൽ തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നൽകി 55 വയസുകാരി; സാമ്പത്തിക സ്ഥിതി പരിതാപകരാമെന്ന് ഭർത്താവ് | woman

ഇവരുടെ 12 കുട്ടികൾ ജീവിച്ചിരിപ്പുണ്ട്.
woman
Published on

ജയ്പൂർ: രാജസ്ഥാനിലെ ഉദയ്പൂർ ജില്ലയിലെ ജാഡോൾ ബ്ലോക്കിൽ തന്റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകി സ്ത്രീ(woman). കവര റാം കൽബെലിയയുടെ ഭാര്യയായ രേഖ കൽബെലിയ(55) ആണ് പതിനേഴാമത്തെ കുഞ്ഞിന് ജന്മം നൽകിയത്.

ദമ്പതികൾക്ക് ജനിച്ച കുട്ടികളിൽ 4 ആൺകുട്ടികളും ഒരു പെൺകുട്ടിയും ജനിച്ചയുടനെ മരിച്ചിരുന്നു. ഇവരുടെ 12 കുട്ടികൾ ജീവിച്ചിരിപ്പുണ്ട്. ഇതിൽ 7 പേർ ആൺകുട്ടികളും 5 പേർ പെൺകുട്ടികളുമാണ്.

അതേസമയം കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി ഇപ്പോഴും പരിതാപകരമാണെന്നും കുടുംബത്തിലെ ആരും ഇതുവരെ സ്കൂളിൽ പോയിട്ടില്ലെന്നും കവര റാം കൽബെലി പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com