

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ ആയ നഗറിൽ കുടുംബങ്ങൾ തമ്മിലുള്ള പകയെത്തുടർന്ന് 52-കാരനെ ക്രൂരമായി വെടിവെച്ചു കൊന്നു (Murder). രത്തൻ ലോഹിയ എന്നയാളാണ് കൊല്ലപ്പെട്ടത്. ഇയാളുടെ ശരീരത്തിൽ നിന്ന് 69 വെടിയുണ്ടകൾ കണ്ടെടുത്തതായി പോലീസ് അന്വേഷണത്തിൽ വെളിപ്പെട്ടു. നവംബർ 30-നായിരുന്നു സംഭവം.
രത്തൻ ലോഹിയ രാവിലെ ജോലിക്ക് പോകാനായി വീട്ടിൽ നിന്ന് ഇറങ്ങിയപ്പോഴാണ് കാറിലെത്തിയ സംഘം വളഞ്ഞിട്ട് വെടിവെച്ചത്. പ്രതികൾ സഞ്ചരിച്ച നിസ്സാൻ മാഗ്‌നൈറ്റ് കാറിന്റെ നമ്പർ പ്ലേറ്റുകൾ മനഃപൂർവ്വം മാറ്റിയിരുന്നു. വിദേശത്തുള്ള ഗുണ്ടാസംഘങ്ങൾക്ക് കൊലപാതകത്തിനായി ക്വട്ടേഷൻ നൽകിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ദീർഘകാലമായുള്ള ശത്രുതയാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ മെയ് 15-ന് രൺബീർ ലോഹിയ എന്നയാളുടെ മകൻ അരുൺ കൊല്ലപ്പെട്ടിരുന്നു. ഈ കേസിൽ രത്തൻ ലോഹിയയുടെ മൂത്ത മകൻ ദീപക്കിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പകരമായി രൺബീറും ബന്ധുക്കളും ചേർന്ന് നടത്തിയ ക്വട്ടേഷൻ കൊലപാതകമാണിതെന്ന് കൊല്ലപ്പെട്ട രത്തന്റെ കുടുംബം ആരോപിക്കുന്നു. മുൻപും രത്തനെ പ്രതികൾ ഭീഷണിപ്പെടുത്തിയിരുന്നതായും മകൾ പോലീസിനോട് പറഞ്ഞു.
A 52-year-old man, Rattan Lohia, was brutally murdered in South Delhi's Aya Nagar due to a long-standing family feud. Forensic investigations revealed that the assailants fired multiple rounds, with 69 bullets recovered from the victim's body. Police suspect a contract killing orchestrated by overseas gangsters, allegedly carried out to avenge the murder of a rival family's son earlier this year.