ബംഗ്ലാദേശിൽ 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം: കൊൽക്കത്തയിലും ശക്തമായ പ്രകമ്പനം | Earthquake

ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു
5.2 magnitude earthquake hits Bangladesh, strong tremors felt in Kolkata too
Published on

കൊൽക്കത്ത: ബംഗ്ലാദേശിൽ ശക്തമായ ഭൂചലനം രേഖപ്പെടുത്തിയതിനെ തുടർന്ന് കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.2 മാഗ്‌നിറ്റ്യൂഡ് തീവ്രതയാണ് രേഖപ്പെടുത്തിയത്.(5.2 magnitude earthquake hits Bangladesh, strong tremors felt in Kolkata too)

ഇന്ന് രാവിലെ 10:08 ഓടെയാണ് നഗരത്തിന്റെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടത്. ബംഗ്ലാദേശിലെ നർസിങ്ദിയുടെ തെക്ക്-പടിഞ്ഞാറ് ദിശയിൽ 14 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.

പ്രകമ്പനം അനുഭവപ്പെട്ടതിനെത്തുടർന്ന് കെട്ടിടങ്ങൾ കുലുങ്ങുകയും ഫാനുകളും ചുമരിലെ അലങ്കാര വസ്തുക്കളും ചെറുതായി ഇളകുകയും ചെയ്തതായി പ്രദേശവാസികൾ അറിയിച്ചു. കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതോടെ ആളുകൾ പരിഭ്രാന്തരായി വീടുകളിൽനിന്നും ഓഫീസുകളിൽ നിന്നും പുറത്തേക്ക് ഓടി.

കൊൽക്കത്തയുടെ വിവിധ ഭാഗങ്ങളിൽ മുൻകരുതൽ നടപടിയായി ജീവനക്കാരെ കെട്ടിടങ്ങളിൽ നിന്ന് ഒഴിപ്പിച്ചു. ഇതുവരെ വലിയ നാശനഷ്ടങ്ങളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ല.

Related Stories

No stories found.
Times Kerala
timeskerala.com