
അസം: അസമിലെ സൗത്ത് സൽമാര മങ്കാച്ചർ ജില്ലയിൽ 50,000 യാബ ഗുളികകൾ പോലീസ് പിടിച്ചെടുത്തു(Yaba pills). ഗുവാഹത്തിയിലെ ഇന്റർ-സ്റ്റേറ്റ് ബസ് ടെർമിനസിൽ നിന്ന് മങ്കച്ചാറിലേക്കുള്ള യാത്രാമധ്യേ ഒരു നൈറ്റ് സൂപ്പർ ബസിൽ നിന്നാണ് ഗുളികകൾ പിടികൂടിയത്.
സംഭവത്തിൽ ആഷിക് ബാബു (26) എന്നയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. മെത്താംഫെറ്റാമൈൻ, കഫീൻ എന്നിവയുടെ സംയോജനമാണ് യാബ ഗുളികകളിലുള്ളത്. പിടിച്ചെടുത്ത യാബ ഗുളികകൾക്ക് ഏകദേശം 2.5 കോടി രൂപ വിപണി വിലവരുമെന്നാണ് വിലയിരുത്തൽ.
മയക്കുമരുന്ന് വിരുദ്ധ നടപടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഗുളികൾ പിടികൂടിയത്. മ്യാൻമറിൽ നിന്ന് മണിപ്പൂർ വഴിയാണ് ഈ മയക്കുമരുന്ന് ഇന്ത്യയിലേക്ക് കടത്തിയതെന്നാണ് വിവരം.