
ഛത്തർപൂർ: മധ്യപ്രദേശിലെ ഭിന്ദിൽ ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് അഞ്ച് വയസ്സുകാരിയെ യുവാവ് ബലാത്സംഗം ചെയ്തു(rape). സംഭവത്തിൽ ഭവാനിപുരം സ്വദേശിയായ മോനു ഗോസ്വാമി(22)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീടിന് പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ചോക്ലേറ്റ് വാഗ്ദാനം ചെയ്ത് പ്രതി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ രക്ഷപെട്ടു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് 8 പ്രത്യേക സംഘങ്ങൾ രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. തുടർന്ന് ഖിദ്കിയ പ്രദേശത്ത് നിന്നും പ്രതിയെ പിടികൂടുകയായിരുന്നു.