
ബാംഗ്ലൂർ: കർണാടകയിലെ മാലെ മഹാദേശ്വര വന്യജീവി സങ്കേതത്തിലെ ഹൂഗ്യം വനമേഖലയിൽ ഒരു കടുവയെയും നാല് കുഞ്ഞുങ്ങളെയും ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിൽ(tigers). വിഷബാധയേറ്റാണ് കടുവകൾ ചത്തതെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. കടുവകൾ പശുവിനെ ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് അതെ പശുവിന്റെ മൃതദേഹത്തിൽ വിഷം തെളിച്ചത്.
സംഭവത്തിൽ പശുവിന്റെ ഉടമയുൾപ്പടെ 3 പേരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ജൂൺ 25 നാണ് സംഭവം നടന്നതെന്നാണ് മനസ്സിലാക്കുന്നത്. ഇതിന് കാരണം വനംവകുപ്പിന്റെ വീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തി. പതിവ് നിരീക്ഷണത്തിനും ഗ്രൗണ്ട് പട്രോളിംഗിനും ഉദ്യോഗസ്ഥർ എത്താറില്ലെന്നും അവർ ആരോപിച്ചു.