
ഹിമാചൽ പ്രദേശ്: കനത്ത മഴയെ തുടർന്ന് ഷിംലയിലെ മാതു കോളനിയിൽ അഞ്ച് നില കെട്ടിടം തകർന്നു വീണു(building collapses). ഇന്ന് പുലർച്ചെയാണ് സംഭവം നടന്നത്. സമീപത്തുള്ള നാലുവരിപ്പാത നിർമ്മാണം മൂലം നേരത്തെ കെട്ടിടത്തിൽ വിള്ളലുകൾ കണ്ടെത്തിയിരുന്നു. ഇതേ തുടർന്ന് കനത്ത മഴയും മണ്ണിടിച്ചിലും മുന്നിൽ കണ്ട് ഇന്നലെ രാത്രി കെട്ടിടം ഒഴിപ്പിച്ചു.
ഇത് അപകടത്തിന്റെ വ്യാപ്തി കുറയ്ക്കാൻ കാരണമായി. സംഭവത്തിൽ ആർക്കും ജീവഹാനി സംഭവിക്കുകയോ പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. ദുരന്ത നിവാരണ സേന സംഘങ്ങളും എഞ്ചിനീയർമാരും സ്ഥലത്ത് തുടരുന്നതായാണ് വിവരം.