
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ 5 പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എ പി സിംഗ് പറഞ്ഞു(Operation Sindoor). ഭീകരാക്രമണത്തിന്റെ ഉപഗ്രഹ ചിത്രങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
പാകിസ്ഥാന്റെ വ്യോമസേനയ്ക്കുണ്ടായ നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുള്ള ഏറ്റവും വലിയ വെളിപ്പെടുത്തലാണ് സൈന്യത്തിന്റെ ഭാഗത്തു നിന്നും ഇന്ന് ഉണ്ടായത്. മാത്രമല്ല; വ്യോമാക്രമണത്തിന് എസ് -400 വ്യോമ പ്രതിരോധ സംവിധാനത്തിന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. ബാംഗ്ലൂരിൽ നടന്ന ഒരു പരുപാടിയിൽ എയർ ചീഫ് മാർഷൽ എ പി സിംഗ് സംസാരിക്കവെയാണ് വെളിപ്പെടുത്തൽ ഉണ്ടായത്.