
ഹൈദരാബാദ്: ഹൈദരാബാദിൽ ഒരു വീട്ടിലെ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തി(suicide). സൈബരാബാദിൽ മക്ത മഹാബൂപ്പേട്ടിലെ വീട്ടിൽ ഭർത്താവ്, ഭാര്യ, മകൾ, മരുമകൻ, രണ്ട് വയസ്സുള്ള കുട്ടി എന്നിവരെയാണ് സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ലക്ഷ്മയ്യ (60), വെങ്കിടമ്മ (55), അനിൽ (32), കവിത (24), അപ്പു (2) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. അയൽക്കാരാണ് പോലീസിൽ വിവരം അറിയിച്ചതെന്നാണ് വിവരം. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് മാറ്റി.