
റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ നിന്ന് 5 മാവോയിസ്റ്റുകളെ സുരക്ഷാ സേന അറസ്റ്റ് ചെയ്തു(Maoists). ഇതിൽ പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ഇവരുടെ പക്കൽ നിന്നും സ്ഫോടകവസ്തു ശേഖരവും കണ്ടെടുത്തു.
പിടിച്ചെടുത്ത വസ്തുക്കളിൽ 20 ജെലാറ്റിൻ സ്റ്റിക്കുകൾ, എട്ട് ഡിറ്റണേറ്ററുകൾ, 10 നോൺ-ഇലക്ട്രിക് ഡിറ്റണേറ്ററുകൾ, ഏകദേശം 3 മീറ്റർ നീളമുള്ള കോർഡെക്സ് വയർ എന്നിവയാണുള്ളത്.
ജില്ലാ റിസർവ് ഗാർഡ്, ബസ്തർ ഫൈറ്റേഴ്‌സ്, ലോക്കൽ പോലീസ് എന്നിവർ സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. അറസ്റ്റിലായവർ 2024 നവംബർ 24 ന് പോലീസ് പട്രോളിംഗ് സംഘത്തെ ലക്ഷ്യമിട്ട് നടന്ന വെടിവയ്പ്പിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം.