
ആന്ധ്രാപ്രദേശ്: ഹൈദരാബാദിൽ കഴിഞ്ഞ 15 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 478 ലൈംഗിക പീഡന കേസുകൾ(sexual harassment). സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട തെലങ്കാനയിലെ ഷീ ടീമുകളാണ് കേസുകൾ രജിസ്റ്റർ ചെയ്തത്.
ബൊണാലു ആഘോഷങ്ങളോടും ബീബി കാ ആലം പ്രാർത്ഥനകളോടും അനുബന്ധിച്ചാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. കേസുകളിൽ സ്ത്രീകളുടെ മേലുള്ള ശാരീരിക സ്പർശനം മുതൽ അശ്ലീല പരാമർശങ്ങൾ വരെ ഉൾപെട്ടിട്ടുള്ളതായി അധികൃതർ പറഞ്ഞു.
478 കേസുകളിൽ 386 എണ്ണം മുതിർന്നവർക്കെതിരെയും 92 എണ്ണം പ്രായപൂർത്തിയാകാത്തവർക്കെതിരെയുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പിടിക്കപ്പെട്ട എല്ലാവരെയും കോടതിയിൽ ഹാജരാക്കിയ ശേഷം കൗൺസിലിംഗിന് വിധേയമാക്കിയാതായി അധികൃതർ അറിയിച്ചു.