
ഹൈദരാബാദ്: തെലങ്കാനയിൽ 40 വയസുകാരൻ 13 വയസ്സുള്ള ഒരു പെൺകുട്ടിയെ വിവാഹം കഴിച്ചു(Child marriage). എട്ടാം ക്ലാസ് വിദ്യാർത്ഥിയായ പെൺകുട്ടിയുടെ അധ്യാപികയാണ് സംഭവം പോലീസിനെ അറിയിച്ചത്.
40 വയസുകാരന്റെ ഭാര്യയും പുരോഹിതനും ഒപ്പം നിൽക്കേ പെൺകുട്ടിയെ ഇയാൾ വിവാഹം കഴിക്കുന്നതിന്റെ ചിത്രവും സംഭവവുമായി പുറത്തു വന്നിട്ടുണ്ട്. അധ്യാപിക നൽകിയ പരാതിയിൽ 'വിവാഹം കഴിച്ച നന്ദിഗ്രാം സ്വദേശിയായ പുരുഷൻ, ഭാര്യ, പെൺകുട്ടിയുടെ രക്ഷിതാകകൾ എന്നിവർക്കെതിരെ പോലീസ് കേസെടുത്തു. വിവരം പുറത്തറിഞ്ഞതോടെ ആക്ടിവിസ്റ്റുകൾ പ്രതിഷേധവുമായി രംഗത്തെത്തിയതായാണ് റിപ്പോർട്ട്.