വിവാഹ ആഘോഷത്തിനിടെ ദുരന്തം: ഹിമാചലിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് 40 പേർക്ക് പരിക്ക് | Wedding

ചിലരുടെ നില അതീവ ഗുരുതരമാണ്
വിവാഹ ആഘോഷത്തിനിടെ ദുരന്തം: ഹിമാചലിൽ വീടിൻ്റെ മേൽക്കൂര തകർന്ന് വീണ് 40 പേർക്ക് പരിക്ക് | Wedding
Updated on

ഷിംല: ഹിമാചൽ പ്രദേശിലെ ചമ്പ ജില്ലയിലെ ഗ്രാമത്തിൽ വിവാഹ ആഘോഷങ്ങൾക്കിടെ വീടിന്റെ മേൽക്കൂര തകർന്നുവീണ് നിരവധി പേർക്ക് പരിക്ക്. അപകടത്തിൽ ഏകദേശം 40 പേർക്ക് പരിക്കേറ്റതായാണ് അധികൃതർ നൽകുന്ന വിവരം.(40 injured as roof of house collapses in Himachal during wedding celebration)

വിവാഹത്തിന്റെ ഭാഗമായി പരമ്പരാഗത സാംസ്കാരിക പരിപാടിയായ 'ജാത്ര' മേൽക്കൂരയിൽ നടക്കുകയായിരുന്നു. മേൽക്കൂരയിൽ അതിഥികൾ നാടോടി നൃത്തം അവതരിപ്പിക്കുന്നതിനിടെ ആളുകൾ തിങ്ങിനിറഞ്ഞതാണ് അപകടത്തിന് കാരണമായതെന്ന് പ്രദേശവാസികൾ പ്രതികരിച്ചു. പെട്ടെന്നുണ്ടായ അപകടത്തിൽ ആളുകൾ താഴേക്ക് വീഴുകയും തുടർന്ന് പരിഭ്രാന്തി പരക്കുകയും ചെയ്തു.

സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മേൽക്കൂര തകരുന്നതിന് തൊട്ടുമുമ്പ് ആളുകൾ തിങ്ങിനിറഞ്ഞ് ആഘോഷിക്കുന്നതും, പെട്ടെന്ന് നൂറുകണക്കിന് അതിഥികൾ താഴേക്ക് വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. പരിക്കേറ്റവരെ ഉടൻ തന്നെ തീസ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പരിക്കേറ്റ ചിലരുടെ നില അതീവ ഗുരുതരമാണെന്നും മറ്റു ചിലർക്ക് സാരമായി പരിക്കേറ്റിട്ടുണ്ടെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com