
ബഹ്‌റൈച്ച്: ഉത്തർ പ്രദേശിലെ ബഹ്‌റൈച്ചിൽ അനധികൃതമായി പ്രവർത്തിച്ച മദ്രസയിൽ നിന്നും 40 പെൺകുട്ടികളെ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി(madrasa). ഒൻപതിനും 14 നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ മദ്രസയുടെ ടോയ്‌ലറ്റിലാണ് പൂട്ടിയിട്ടിരുന്നത്.
പഹൽവാര ഗ്രാമത്തിലെ മൂന്ന് നില കെട്ടിടത്തിൽ മൂന്ന് വർഷമായി രജിസ്ട്രേഷൻ ഇല്ലാതെയാണ് മദ്രസ പ്രവർത്തിച്ചിരുന്നതെന്നാണ് വിവരം. ഇവിടെ അനധികൃത മദ്രസ പ്രവർത്തിക്കുന്നുണ്ടെന്ന് ജില്ലാ ഭരണകൂടത്തിന് ആവർത്തിച്ച് പരാതി ലഭിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്.
അതേസമയം സ്ഥാപനത്തിന്റെ രജിസ്ട്രേഷനും നിയമസാധുതയും പരിശോധിക്കാൻ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫീസർ ആവശ്യപ്പെട്ടു