മുംബൈ: മുംബൈയിലെ ഒരു പ്രശസ്തമായ സ്കൂളിൽ നാലു വയസ്സുകാരി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടതായി പരാതി. ഇതേത്തുടർന്ന് ഒരു വനിതാ ജീവനക്കാരിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.(4-year-old girl sexually assaulted in Mumbai school)
തിങ്കളാഴ്ച പെൺകുട്ടിയുടെ മുത്തശ്ശി കുട്ടിയെ സ്കൂളിൽ ഇറക്കിവിട്ടതിനു ശേഷമാണ് സംഭവം നടന്നതെന്ന് ഗോരേഗാവ് പോലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥൻ ബുധനാഴ്ച പറഞ്ഞു.
പെൺകുട്ടി വീട്ടിൽ തിരിച്ചെത്തിയപ്പോൾ വേദന അനുഭവപ്പെട്ടതായി പരാതിപ്പെട്ടു. വൈദ്യപരിശോധനയ്ക്ക് ശേഷം പെൺകുട്ടിയുടെ കുടുംബം സ്കൂൾ അധികൃതരെ അറിയിക്കുകയും പോലീസിൽ പരാതി നൽകുകയും ചെയ്തു.