
ശക്തി : ഛത്തീസ്ഗഡിലെ ശക്തി ജില്ലയിലെ ഒരു പവർ പ്ലാന്റിൽ ലിഫ്റ്റ് ഉയരത്തിൽ നിന്ന് തകർന്നുവീണ് അപകടം. ദുരന്തത്തിൽ നാല് തൊഴിലാളികൾ മരിച്ചു.(4 workers dead, 6 injured as lift crashes at power plant in Chhattisgarh's Sakti)
അപകടത്തിൽ ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ബുധനാഴ്ച ഉദ്യോഗസ്ഥർ പറഞ്ഞു. ജില്ലയിലെ ഉച്ച്പിണ്ട ഗ്രാമത്തിലെ ദാബ്ര പ്രദേശത്തുള്ള ആർകെഎം പവർജെൻ പ്രൈവറ്റ് ലിമിറ്റഡിന്റെ പ്ലാന്റിൽ ആണ് സംഭവം.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. ശക്തി പോലീസ് സൂപ്രണ്ട് അങ്കിത ശർമ്മ യാണ് ഇക്കാര്യം അറിയിച്ചത്.