രത്‌നഗിരിയിൽ 4 വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു; മരിച്ചവർ വാരാന്ത്യ സന്ദർശനത്തിന് എത്തിയ മുംബ്ര നിവാസികൾ | tourists

ഇവർ കനത്ത മഴയെയും ശക്തമായ കടൽ ക്ഷോഭത്തെയും അവഗണിച്ചാണ് കടലിൽ ഇറങ്ങിയതെന്നാണ് പറത്തുവരുന്ന വിവരം.
ambulance
Published on

മഹാരാഷ്ട്ര: രത്‌നഗിരിയിൽ ആരെ വെയർ ബീച്ചിൽ മുംബ്രയിൽ നിന്നുള്ള 4 വിനോദസഞ്ചാരികൾ മുങ്ങി മരിച്ചു(tourists). അപകടത്തിൽപെട്ടവരിൽ 3 സ്ത്രീകളും ഒരു പുരുഷനും ഉൾപ്പെടുന്നതായാണ് വിവരം.

ഉസ്മ ഷെയ്ഖ് (18), ഉമേര ഷെയ്ഖ് (29), സൈനബ് ഖാസി (26), ജുനൈദ് ഖാസി (30) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. വാരാന്ത്യ സന്ദർശനത്തിന് എത്തിയവരാണ് അപകടത്തിൽപെട്ടത്.

ഇവർ കനത്ത മഴയെയും ശക്തമായ കടൽ ക്ഷോഭത്തെയും അവഗണിച്ചാണ് കടലിൽ ഇറങ്ങിയതെന്നാണ് പറത്തുവരുന്ന വിവരം. ഉയർന്ന വേലിയേറ്റത്തിലും പ്രവചനാതീതമായ ഒഴുക്കിലും പെട്ടാണ് ഇവർ മുങ്ങി മരിച്ചതെന്നാണ് വിവരം.

Related Stories

No stories found.
Times Kerala
timeskerala.com