
ഇൻഡോർ: ഖണ്ട്വയിൽ വീടുകളിൽ നിരന്തരം മോഷണം നടത്തുന്ന സുഹൃത്തുക്കളായ 4 പേർ അറസ്റ്റിൽ(theft). ഹർസുദിൽ ഒരു വീട് വാടകയ്‌ക്കെടുത്ത് താമസിച്ചാണ് ഇവർ പ്രദേശങ്ങളിലെ വീടുകളിൽ മോഷണം നടത്തിയിരുന്നത്. സംഭവത്തിൽ പുർണവാസ് ഇൻപുൺ സ്വദേശി മകൻ ശുഭം(23), ഗോഗൽഗാവിൽ സ്വദേശി മംഗിലാൽ(24), ഫൊക്കാട്ട്പുര സ്വദേശി ദുർഗേഷ്(25) എന്നിവരാണ് അറസ്റ്റിലായത്.
ഇവരുടെ പക്കൽ നിന്നും ഏകദേശം 7 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണ, വെള്ളി ആഭരണങ്ങൾ പോലീസ് കണ്ടെടുത്തു. സംശയം തോന്നിയ പ്രദേശവാസി പോലീസിൽ പരാതിപ്പെട്ടതോടെയാണ് പോലീസ് അന്വേഷണം നടത്തിയത്. ഇവരുടെ നമ്പറുകൾ രാത്രിയും പകലും സ്വിച്ച് ഓഫ് ചെയ്ത നിലയിൽ ഉണ്ടായിരുന്നതിനാൽ സംശയാസ്പദമായ പ്രവർത്തനം നടന്നതായി പോലീസ് സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ, വിവിധ സ്ഥലങ്ങളിൽ നിന്ന് പോലീസ് തൊണ്ടി മുതലുകൾ കണ്ടെടുത്തു. കൂടുതൽ അന്വേഷണത്തിനായി പ്രതികൾ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്.