ഹോളി ആഘോഷത്തിന് ശേഷം കുളിക്കാൻ നദിയിൽ ഇറങ്ങി; മഹാരാഷ്ട്രയിൽ 4 പേർ മുങ്ങിമരിച്ചു

മരിച്ച എല്ലാവരും പത്താം ക്ലാസ് വിദ്യാർഥികളാണ്
Holi celebration
Published on

മഹാരാഷ്ട്രയിലെ ബദ്‌ലാപൂരിലെ ഉല്ലാസ് നദിയിൽ കുളിക്കാനിറങ്ങിയ 4 കുട്ടികൾ മരിച്ചു. ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ്, രഹതോളി ഗ്രാമത്തിനടുത്തുള്ള പോദ്ദാർ കോംപ്ലക്സിൽ നിന്നുള്ള കുട്ടികൾ ഹോളി ആഘോഷം കഴിഞ്ഞ് കുളിക്കാനായി നദിതടത്തിലേക്ക് എത്തിയത്.

നീന്തുന്നതിനിടെ, കുട്ടികളിൽ ഒരാൾ മുങ്ങി പോവുകയും ഇയാളെ രക്ഷിക്കാനുള്ള തീവ്രശ്രമത്തിൽ, കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കൾ വെള്ളത്തിൽ ചാടുകയുമായിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, നാലുപേരും വെള്ളത്തിൽ മുങ്ങി. ബദ്‌ലാപൂർ അഗ്നിശമന സേന നദിയിൽ തിരച്ചിൽ സംഘടിപ്പിക്കുകയും പിന്നീട് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുക്കുകയും ചെയ്യുകയായിരുന്നു. മരിച്ച എല്ലാവരും പത്താം ക്ലാസ് വിദ്യാർഥികളാണ്.

Related Stories

No stories found.
Times Kerala
timeskerala.com