
ഭോപ്പാൽ : മധ്യപ്രദേശിലെ മാണ്ട്‌ലയിൽ ഛർദ്ദിയെയും വയറിളക്കത്തെയും തുടർന്ന് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു(diarrhea). ഘുഗ്രി തഹസിലിലെ ലഫാൻ ഗ്രാമപഞ്ചായത്തിന് കീഴിലുള്ള സിമാരിയ ഗ്രാമത്തിലാണ് സംഭവം.
മുന്ന കേരം (48), നർവാഡിയ കേരം (68), ദേവിസിങ് കേരം (44), 18 മാസം പ്രായമുള്ള ആദിത്യ എന്നിവരാണ് മരിച്ചത്. മൂന്ന് ദിവസം മുമ്പ് ആദിത്യയാണ് ആദ്യം മരിച്ചത്. തുടർന്ന് എല്ലാവർക്കും വയറിളക്കം ബാധിച്ചതായാണ് വിവരം.
അതേസമയം ആരോഗ്യവകുപ്പ് സംഘം പ്രദേശത്തെ ജലസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ജബൽപൂരിലേക്ക് അയച്ചിട്ടുണ്ടെന്ന് അറിയിച്ചു.