നോയിഡ: ഗ്രിൻഡർ ഡേറ്റിംഗ് ആപ്പ് വഴി പണം തട്ടുന്ന സംഘത്തിലെ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു(dating app). ഇവരുടെ പക്കൽ നിന്ന് ആയുധങ്ങൾ, നാല് മൊബൈൽ ഫോണുകൾ, വ്യാജ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ, നമ്പർ പ്ലേറ്റുകൾ പതിച്ച രണ്ട് മോട്ടോർ സൈക്കിളുകൾ, 3,200 രൂപ എന്നിവ പോലീസ് പിടിച്ചെടുത്തു.
സംഭവത്തിൽ, നോയിഡ ഫേസ്-1 നിവാസികളായ വിശാൽ കുമാർ (19), അർബാസ് (21), ഉസ്മാൻ (20), ഹിമാൻഷു (19) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മദർ ഡയറി സെക്ടർ 11 കവലയിൽ നിന്നാണ് അറസ്റ്റിലായത്.
പ്രതികൾ ഗ്രിൻഡറിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി യുവാക്കളുമായി സൗഹൃദം സ്ഥാപിക്കുകയും ആളൊഴിഞ്ഞ സ്ഥലത്ത് വിളിച്ചു വരുത്തി മൊബൈൽ ഫോണുകൾ, പഴ്‌സുകൾ, പണം, മറ്റ് വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ കൊള്ളയടിക്കുകയാണ് ചെയ്തിരുന്നത്. പ്രതികൾ കുറ്റസമ്മതം നടത്തിയതായാണ് വിവരം. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.