
മധ്യപ്രദേശ്: സാഗർ ജില്ലയിൽ ഒരു കുടുംബത്തിലെ നാല് പേർ ആത്മഹത്യ ചെയ്തു(suicide). സൾഫസ് ഗുളികകൾ കഴിച്ചാണ് ആത്മഹത്യ ചെയ്തത്. മരിച്ചവരിൽ ഒരു പുരുഷനും രണ്ട് കൗമാരക്കാരായ കുട്ടികളും ഉൾപ്പെടുന്നു.
തെഹാർ ഗ്രാമത്തിലെ മനോഹർ ലോധി, മകൾ ശിവാനി (18), മകൻ അങ്കിത് (16), മുത്തശ്ശി ഫുൽറാനി ലോധി (70) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ 3:00 മണിയോടെയാണ് സംഭവം നടന്നത്.
അതേസമയം, കുടുംബത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യായ്ക്ക് പിന്നിലെ കാരണം അന്വേഷിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.