

മഹാരാഷ്ട്ര: പൂനെയിലെ അമോൽ ജ്വല്ലേഴ്‌സിൽ വൻ കൊള്ള നടത്തി 4 അംഗ സംഘം(theft). ഇന്ന് രാവിലെയാണ് ജ്വല്ലറിയിൽ നിന്നും 1.38 കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങൾ സംഘം കവർന്നത്.
ഇന്ന് പുലർച്ചെ 4:00 നും 4:35 നും ഇടയിലാണ് സംഭവം നടന്നതെന്നാണ് വിവരം. മുഖംമൂടി ധരിച്ചെത്തിയ സംഘം ജ്വല്ലറിയുടെ ഷട്ടർ ഉയർത്തി അകത്തു കടന്ന് ഗ്ലാസ് ചില്ലുകൾ തകർത്താണ് മോഷണം നടത്തിയത്. സംഭവത്തെ തുടർന്ന് കടയുടമ പോലീസിൽ പരാതി നൽകി.