National
മുംബൈയിൽ കാൽനട യാത്രക്കാർക്ക് ഇടയിലേക്ക് ബസ് ഇടിച്ചു കയറി 4 പേർക്ക് ദാരുണാന്ത്യം: 14 പേർക്ക് പരിക്ക് | Bus
അപകടം ബസ് പിന്നിലേക്ക് എടുക്കുന്നതിനിടെ
മുംബൈ: ഭാണ്ഡൂപിൽ നിയന്ത്രണം വിട്ട ബസ് കാൽനടയാത്രക്കാർക്കിടയിലേക്ക് പാഞ്ഞുകയറി നാല് പേർ മരിച്ചു. തിങ്കളാഴ്ച രാത്രിയാണ് അപകടമുണ്ടായത്. ബൃഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്‌പോർട് (BEST) ബസാണ് അപകടമുണ്ടാക്കിയത്.(4 killed as bus runs into pedestrians in Mumbai)
ബസ് സ്റ്റാൻഡിന് സമീപം വാഹനം റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടമായി കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. അപകടത്തിൽ 14 പേർക്ക് പരിക്കേറ്റു. ഇവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
സംഭവത്തിന് പിന്നാലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും അധികൃതരും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. തിരക്കേറിയ സമയത്തുണ്ടായ അപകടം പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തി.
