ബിലാസ്പൂരിൽ ഒഴുക്കിൽപ്പെട്ട് 3 കുട്ടികളുടെത് ഉൾപ്പടെ 4 മരണം: കൊല്ലപ്പെട്ടവർ ഒരേ കുടുംബക്കാർ | flood

വെള്ളത്തിൽ മുങ്ങിയ പാലം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.
flood
Published on

ന്യൂഡൽഹി: ബിലാസ്പൂരിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപൊക്കത്തിൽ ഒരു കുടുംബത്തിലെ 3 കുട്ടികൾ ഉൾപ്പടെ 4 പേർ കൊല്ലപ്പെട്ടു(flood). മിതാൻഷ് (5), ഗൗരി (13), മുസ്കൻ (12), ബൽറാം ധ്രുവ് (45) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഭൻവർടാങ്കിലെ മർഹിമാത ക്ഷേത്രത്തിൽ നിന്ന് മടങ്ങവെ ഒഴുക്കിൽപ്പെടുകയായിരുന്നു. വെള്ളത്തിൽ മുങ്ങിയ പാലം മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം. കുടുംബത്തിലെ 6 പേരാണ് ഒഴുക്കിൽപ്പെട്ടത്. എന്നാൽ ഇതിൽ 2 പേരെ രക്ഷപെടുത്തുകയായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com