
അമരാവതി: ആന്ധ്രാപ്രദേശിലെ വിജയനഗരം ജില്ലയിൽ കളിച്ചുകൊണ്ടിരുന്ന നാല് കുട്ടികൾ കാറിനുള്ളിൽ ശ്വാസം കിട്ടാതെ മരിച്ചു,
ഒരു കാറിനുള്ളിൽ നാല് കുട്ടികൾ കളിക്കുകയായിരുന്നു. ഇതിനിടെ, വാതിൽ പെട്ടെന്ന് അടഞ്ഞുപോയി തുറക്കാൻ കഴിയാതെ വന്ന വന്നതോടെ നാലുപേരും ശ്വാസം മുട്ടിമരിക്കുകയായിരുന്നു.
പത്ത് വയസ്സിന് താഴെയുള്ള നാല് കുട്ടികൾ കാറിൽ ദീർഘനേരം കുടുങ്ങിയതിനെ തുടർന്ന് ശ്വാസംമുട്ടി മരിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. ഉദയ് (8), ചാരുമതി (8), കരിഷ്മ (6), മാനസ്വി (6) എന്നീ കുട്ടികളാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഏറെ നേരം കഴിഞ്ഞിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് മാതാപിതാക്കൾ ഇവരെ അന്വേഷിക്കാൻ തുടങ്ങി. തുടർന്നാണ് കുട്ടികളെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.