രാജ്യത്തെ ആദ്യത്തെയും ഏറ്റവും വലുതുമായ ത്രീഡി കോൺക്രീറ്റ് പ്രിന്റഡ് മിലിട്ടറി ഇൻസിഗ്നിയ കമാനം ഝാൻസി കന്റോൺമെന്റിൽ | Uttar Pradesh

ഉത്തർപ്രദേശിലെ ഝാൻസി കന്റോൺമെന്റിലാണ് ഈ ഐതിഹാസികമായ നിർമ്മിതി സ്ഥാപിച്ചിരിക്കുന്നത്
3D entrance

ഐഐടി ഹൈദരാബാദുമായി സഹകരിച്ച്, രാജ്യത്തെ ആദ്യത്തെയും ഏറ്റവും വലുതുമായ ത്രീഡി കോൺക്രീറ്റ് പ്രിന്റഡ് മിലിട്ടറി ഇൻസിഗ്നിയ പ്രവേശന കമാനം നിർമ്മിച്ച് ഹൈദരാബാദ് ആസ്ഥാനമായുള്ള ഡീപ്‌ടെക് കമ്പനിയായ സിംപ്ലിഫോർജ്. ഇന്ത്യൻ സായുധ സേനയുടെ ധീരതയുടെ പ്രതീകമായി, കടുവയുടെ മുഖത്തിന്റെ രൂപത്തിലാണ് ഈ പ്രവേശന കമാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ ഝാൻസി കന്റോൺമെന്റിലാണ് ഈ ഐതിഹാസികമായ നിർമ്മിതി സ്ഥാപിച്ചിരിക്കുന്നത്. വ്യാവസായിക വേസ്റ്റുകളും മറ്റ് സമഗ്രഹികളുമുപയോഗിച്ചാണ് നിർമ്മാണം. (Uttar Pradesh)

കേവലം 45 ദിവസങ്ങൾ കൊണ്ട് സിംപ്ലിഫോർജിന്റെ അത്യാധുനിക റോബോട്ടിക് ആം അധിഷ്ഠിത ത്രീഡി കോൺക്രീറ്റ് പ്രിന്റിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 5.7 മീറ്റർ x 3.2 മീറ്റർ x 5.4 മീറ്റർ വലുപ്പത്തിലുള്ള ഈ കമാനം ഇന്ത്യൻ ആർമിക്കായി നിർമ്മിച്ചിരിക്കുന്നത്. ഈ പ്രൊജക്ടിന് ആശയം നൽകിയ കേണൽ അഖിൽ സിംഗ് ചാരക് ഈ നിർമ്മിതിയെ "നാമം, നമക്, നിശാൻ" എന്ന സേനയുടെ ധാർമ്മികതയുടെ പ്രതീകമായി വിശേഷിപ്പിക്കുകയും, ത്രീഡി പ്രിന്റിംഗ് സാങ്കേതികവിദ്യയുടെ സാധ്യതകളെ ഉപയോഗിച്ച് മിലിറ്ററി നിർമ്മിതികൾ കൂടുതൽ മികവുറ്റതാക്കിയ സിംപ്ലിഫോർജിനെയും ഐഐടി ഹൈദരാബാദിനെയും അഭിനന്ദിക്കുകയും ചെയ്തു. ഐഐടി ഹൈദരാബാദിലെ പ്രൊഫ. കെ. വി. എൽ. സുബ്രഹ്മണ്യവും സിംപ്ലിഫൊർജും ചേർന്നാണ് പ്രോജക്ടിന്റെ സാങ്കേതിക നിർമ്മാണത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com