
പാനിപ്പത്ത്: ഹരിയാനയിൽ ഒഴിഞ്ഞ ട്രെയിൻ കോച്ചിൽ 35 കാരിയെ കൂട്ടബലാത്സംഗം ചെയ്താതായി റിപ്പോർട്ട്(raped). ജൂൺ 24 ന് ഭർത്താവുമായി പിണങ്ങി വീട് വിട്ടിറങ്ങിയ സ്ത്രീയ്ക്കാണ് ദാരുണ അനുഭവമുണ്ടായത്.
ഭർത്താവ് പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞ് ഒരാൾ തന്നെ സമീപിച്ചതായും കൂട്ടികൊണ്ടു പോയി പീഡിപ്പിച്ചതായും യുവതി പറഞ്ഞു. പ്രതിയുടെ കൂട്ടുകാരും തന്നെ പീഡിപ്പിച്ചെന്ന് യുവതി പൊലീസിന് മൊഴി നൽകി. ശേഷം തന്നെ റെയിൽവേ ട്രാക്കിൽ ഉപേക്ഷിച്ചു. തീവണ്ടി കാലിലൂടെ കയറിയിറങ്ങിയതായും തനിക്ക് കാൽ നഷ്ടപ്പെട്ടതായും യുവതി പറഞ്ഞു.
അതേസമയം, യുവതി മുൻപും വീട് വിട്ട് ഇറങ്ങിയിട്ടുണ്ടെങ്കിലും മടങ്ങി വരാത്തതിനെ തുടർന്ന് ജൂൺ 26 ന് ഭർത്താവ് പോലീസിൽ പരാതി നൽകിയെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.