ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ ഹൃദയാഘാതം മൂലം മരിച്ചു; സംഭവം ന്യൂഡൽഹിയിൽ | gym

ബിസിനസുകാരനായ പങ്കജ് 5 മാസമായി ജിമ്മിൽ വ്യായാമത്തിന് എത്തുന്നതായാണ് വിവരം.
gym
Published on

ന്യൂഡൽഹി: ഫരീദാബാദിലെ ഒരു ജിമ്മിൽ വ്യായാമം ചെയ്യുന്നതിനിടെ 35 കാരൻ ഹൃദയാഘാതം മൂലം മരിച്ചു(gym). ട്രൈസെപ്സ് എക്സ്റ്റൻഷൻ പരിശീലിക്കുന്നതിനിടെ പങ്കജ് എന്നയാൾക്കാണ് ഹൃദയാഘാതം ഉണ്ടായത്.

ഫരീദാബാദിലെ സെക്ടർ -8 ലെ ശ്രൗത ജിം ആൻഡ് വെൽനസ് ക്ലബ്ബിൽ വച്ചാണ് സംഭവം നടന്നത്. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്നവർ പങ്കജിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബിസിനസുകാരനായ പങ്കജ് 5 മാസമായി ജിമ്മിൽ വ്യായാമത്തിന് എത്തുന്നതായാണ് വിവരം. പോസ്റ്റ് മാർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

Related Stories

No stories found.
Times Kerala
timeskerala.com