'34 ചാവേറുകള്‍, 34 വാ​ഹ​ന​ങ്ങ​ളി​ൽ ആ​ർ​ഡി​എ​ക്സ്'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി; അതീവ ജാഗ്രത

'34 ചാവേറുകള്‍, 34 വാ​ഹ​ന​ങ്ങ​ളി​ൽ ആ​ർ​ഡി​എ​ക്സ്'; മുംബൈയിൽ ചാവേറാക്രമണ ഭീഷണി; അതീവ ജാഗ്രത
Published on

പൂനെ: മഹാരാഷ്ട്രയിലെ, മുംബൈയിൽ ചാവേറാക്രമണ ഭീഷണി. മുംബൈയിലെ ട്രാഫിക് പോലീസ് ഹെൽപ്പ് ലൈനിലാണ് ലഷ്കർ-ഇ-ജിഹാദി എന്ന സംഘടനയുടെ പേരിൽ ഭീഷണി സന്ദേശം ലഭിച്ചത്. 34 ചാവേറുകൾ മനുഷ്യ ബോംബുകളായി ​ന​ഗരത്തിൽ കടന്നിട്ടുണ്ടെന്നും, ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. സംഭവത്തിനു പിന്നാലെ സംസ്ഥാനത്തുടനീളം സുരക്ഷ വർധിപ്പിച്ചിട്ടുണ്ടെന്നു പോളീ അറിയിച്ചു.14 പാകിസ്താനി ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും മനുഷ്യബോംബുകളുള്ള 34 കാറുകൾ ഉപയോഗിച്ച് 400 കിലോഗ്രാം ആർഡിഎക്സ് സ്ഫോടനം നടത്തുമെന്നും, ഒരു കോടി ആളുകളെ കൊല്ലുമെന്നും ഭീഷണി സന്ദേശത്തിൽ അവകാശപ്പെടുന്നതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

Related Stories

No stories found.
Times Kerala
timeskerala.com