
ന്യൂഡൽഹി: രാജ്യത്തെ അംഗീകാരമില്ലാതെ 334 പാർട്ടികളെ പട്ടികയിൽ നിന്നും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം ചെയ്തു. 2019 മുതൽ ഒരു തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാനോ, രാജ്യത്ത് ഒരിടത്ത് പോലും ഓഫീസ് സംവിധാനങ്ങൾ സജ്ജീകരിക്കാനോ കഴിയാതെ വെറും കടലാസുകളിൽ മാത്രമായി ഒതുങ്ങിയ പാർട്ടികളെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പട്ടികയിൽ നിന്നും നീക്കംചെയ്തത്.കേരളത്തിൽ നിന്നുള്ള ആർ.എസ്.പി (ബോൾഷെവിക്) ഉൾപ്പെടെ ഏഴ് പാർട്ടികളും പട്ടികയിലുണ്ട്. ദേശീയ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, നാഷണൽ ഡെമോക്രാറ്റിക് പാർട്ടി (സെക്കുലർ), നേതാജി ആദർശ് പാർട്ടി, റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി ഇന്ത്യ (മാർക്സിസ്റ്റ്), സോഷ്യലിസ്റ്റ് റിപ്പബ്ലികൻ പാർട്ടി എന്നിവയാണ് കേരളത്തിൽ നിന്നുള്ള മറ്റു പാർട്ടികൾ.കഴിഞ്ഞ ആറുവർഷമായി പ്രവർത്തനങ്ങളോ, തെരഞ്ഞെടുപ്പ് പങ്കാളിത്തമോ ഇല്ലാതെ നിഷ്ക്രിയമായി കിടക്കുന്ന പാർട്ടികളെ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ആർ.എസ്.പി ബി ഉൾപ്പെടെ 344 പാർട്ടികളെയും നീക്കം ചെയ്യുന്നത്.