കർണാടക: കർണാടകയിലെ ബെലഗാവിയിൽ മൂന്നു യുവാക്കൾ ശ്വാസം മുട്ടി മരിച്ചു. അമൻ നഗർ സ്വദേശികളായ റിഹാൻ (22), മൊഹീൻ (23), സർഫറാസ് (22) എന്നിവരാണ് മരിച്ചത്.
തണുപ്പിൽ നിന്ന് രക്ഷനേടാൻ മുറിയിൽ ഇവർ മരക്കരി കത്തിച്ചിരുന്നു. ഇതിൽ നിന്നുള്ള വിഷപ്പുക ശ്വസിച്ച് മരണപ്പെടുകയായിരുന്നു. ഇവർക്കൊപ്പം മുറിയിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഷാനവാസ് (19)നെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സ്ഥലത്ത് പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.