
ജയ്പൂർ: രാജസ്ഥാനിൽ കുഴൽക്കിണറിനുള്ളിൽ വീണ മൂന്നുവയസുകാരിയെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. കൊട്പുട്ലി ബെഹ്റോർ ജില്ലയിലെ 700 അടി താഴ്ച്ചയുള്ള കുഴൽക്കിണറിൽ വീണ കുട്ടിക്കായുള്ള രക്ഷാദൗത്യം 40 മണിക്കൂർ പിന്നിടുകയാണ്.( 3 Year-Old Girl Still Stuck Inside borewell )
തിരച്ചിൽ നടത്തുന്നത് ദേശീയ ദുരന്ത നിവാരണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന എന്നിവർ ചേർന്നാണ്.
വീതി കുറഞ്ഞ കുഴൽക്കിണറാണ് എന്നുള്ളതും, മണ്ണിലെ ഈർപ്പവുമാണ് രക്ഷാദൗത്യത്തിന് വെല്ലുവിളിയാകുന്നത്.