
മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ നളസൊപ്പാറ ഈസ്റ്റിൽ റെസിഡൻഷ്യൽ കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് വീണ് 3 വയസ്സുകരിക്ക് ദാരുണാന്ത്യം(girl falls). പാൽഘർ സ്വദേശി 33 വയസ്സുള്ള ഒരു ഇലക്ട്രീഷ്യന്റെ മകൾക്കാണ് ദാരുണാന്ത്യമുണ്ടായത്. ജൂലൈ 22 ന് രാത്രി 8:20 ഓടെയാണ് സംഭവം നടന്നത്.
കെട്ടിടത്തിന്റെ അതേ നിലയിൽ താമസിക്കുന്ന ബന്ധുക്കളെ സന്ദർശിക്കാൻ കുട്ടി മാതാപിതാക്കളോടൊപ്പം പോഎപ്പോഴാണ് സംഭവം നടന്നത്. ഉടൻ തന്നെ കുട്ടിയെ വസായിലെ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല.
സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. ഒപ്പം അപകടത്തിന്റെ ഏറ്റവും പുതിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ പുറത്തു വിടുകയും ചെയ്തു.