National
മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് വീണ് 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം | girl died
ബി-1 വിങ്ങിലെ റൂം നമ്പർ 1201-ൽ താമസിക്കുന്ന അൻവിക പ്രജാപതി എന്ന പെൺകുട്ടിയാണ് മരിച്ചത്.
മഹാരാഷ്ട്ര: പാൽഘറിലെ നൈഗാവിൽ, നവ്കർ ഫേസ് വൺ സൊസൈറ്റിയിൽ ബഹുനില കെട്ടിടത്തിന്റെ 12-ാം നിലയിൽ നിന്ന് വീണ് 3 വയസ്സുകാരിയ്ക്ക് ദാരുണാന്ത്യം(girl died). ബി-1 വിങ്ങിലെ റൂം നമ്പർ 1201-ൽ താമസിക്കുന്ന അൻവിക പ്രജാപതി എന്ന പെൺകുട്ടിയാണ് മരിച്ചത്.
അൻവിക എ-3 വിങ്ങിലെ ബന്ധുവിന്റെ ഫ്ലാറ്റ് സന്ദർശിക്കാൻ പോയപ്പോയ വേളയിലാണ് അപകടം നടന്നത്. കുട്ടി കളിക്കുന്നതിനിടെ ബാൽക്കണിയിൽ സ്ഥാപിച്ചിരുന്ന സ്ലിപ്പർ സ്റ്റാൻഡിൽ കയറവേ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. കുട്ടിയെ ഉടൻ തന്നെ വസായിലെ സർ ഡിഎം പെറ്റിറ്റ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.