
ഗുവാഹത്തി: അസമിൽ പ്രഭാത നടത്തത്തിന് ഇറങ്ങിയ 3 സ്ത്രീകൾ തീവണ്ടി തട്ടി മരിച്ചു(train). ബാമുനിഗാവ് റെയിൽവേ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. സ്ത്രീകൾ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കവെ തീവണ്ടി തട്ടുകയായിരുന്നു. ഇന്ന് പുലർച്ചെ 5.25 ഓടെയാണ് അപകടം നടന്നത്.
ഉജാനിമുഖ പുരി എക്സ്പ്രസും എൻ.എം.ജി ഗുഡ്സ് ട്രെയിനും ഒരേ സമയം കടന്നു പോകുകയായിരുന്നു. ഗുഡ്സ് ട്രെയിൻ ഹോൺ മുഴക്കിയതോടെ സ്ത്രീകൾ ഉജാനിമുഖ പുരി എക്സ്പ്രസ് കടന്നു പോകുന്ന പാളത്തിലേക്ക് ചാടി. ഇതോടെ പുരി എക്സ്പ്രസ് സ്ത്രീകളെ ഇടിക്കുകയായിരുന്നു. അതേസമയം അപകടത്തെ തുടർന്ന് അനുവദനീയമായ സ്ഥലങ്ങളിൽ മാത്രമമേ റെയിൽവേ ട്രാക്കുകൾ മുറിച്ചു കടക്കാൻ പാടുള്ളു എന്ന് അധികൃതർ അറിയിച്ചു.