
ഇംഫാൽ: മണിപ്പൂരിൽ നിരോധിത പ്രെപാക് സംഘടനകളിൽപ്പെട്ട 3 തീവ്രവാദികളും ആയുധ വ്യാപാരിയും അറസ്റ്റിൽ(terrorists). തോക്ചോം മണിമതും സിംഗ് (20), ലൈഷ്‌റാം പ്രേംസാഗർ സിംഗ് (24) എന്നിവർ ഉൾപ്പടെയുള്ള സംഘത്തെ ബിഷ്ണുപൂർ ജില്ലയിലെ ട്രോങ്‌ലാവോബിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.
സംഘം പൊതുജനങ്ങളെയും സ്കൂളുകളെയും ഭീഷണിപ്പെടുത്തി പണം തട്ടുന്നതിൽ ഏർപ്പെട്ടിരുന്നതായി പോലീസ് പറഞ്ഞു. സംഘത്തിൽ കൂടുതൽ പേരെ കണ്ടെത്താനുണ്ടെന്നും ഇവർക്കായി അന്വേഷണം തുടരുന്നതായും പോലീസ് പറഞ്ഞു.