
മുംബൈ: അന്ധേരിയിൽ ട്രമാഡോൾ ഗുളികകൾ കൈവശം വച്ച 3 പേരെ പോലീസിന്റെ ആന്റി നാർക്കോട്ടിക് സെൽ അറസ്റ്റ് ചെയ്തു(Tramadol tablets). 1,11,440 ട്രമാഡോൾ ഗുളികകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. ഏകദേശം രണ്ട് കോടിയിലധികം വിലവരുന്ന മയക്കുമരുന്നാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തത്.
മുംബൈ എഎൻസിയുടെ ആസാദ് മൈതാൻ യൂണിറ്റിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. സംഭവത്തിൽ പ്രതീക് ഉപാധ്യായ, യോഗേഷ് സിംഗ്, ഭാവേഷ് ഷാ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണത്തിൽ നിന്നും കൊറിയർ വഴിയാണ് ഇവർ മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതെന്ന് വൃത്തങ്ങൾ അറിയിച്ചു.