ചണ്ഡീഗഡ്: ഹെറോയിൻ കടത്താൻ ശ്രമിച്ച 3 പേർ കസ്റ്റഡിയിൽ(heroin). ചണ്ഡീഗഡിലെ സെക്ടർ 25 ൽ നിന്നുള്ള സമീർ (21), ജുനൈൽ (23), പഞ്ചാബിലെ അമൃത്സർ നിവാസിയായ നിഹാൽ സിംഗ് (31) എന്നിവരാണ് അറസ്റ്റിലായത്. ഹെറോയിനുമായി മൗലിജാഗ്ര സ്വദേശി പൂജ എന്ന വനിതയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഇവരെ ചോദ്യം ചെയ്തതിൽ നിന്നും സമീർ എന്ന വ്യക്തിയിൽ നിന്നാണ് ഹെറോയിൻ വാങ്ങിയതെന്ന് വ്യക്തമായ പോലീസ് സമീറിലേക്ക് എത്തുകയായിരുന്നു. ഇയാളുടെ പക്കൽ നിന്നും കള്ളക്കടത്ത് വസ്തുക്കൾ പോലീസ് കണ്ടെത്തിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മറ്റു രണ്ടു പ്രതികളും അറസ്റ്റിലായത്. മൂന്നു പേരുടെ കയ്യിൽ നിന്നും ഏകദേശം 100 ഗ്രാം ഹെറോയിൻ കണ്ടെടുത്തതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.