
പട്‌ന: ബിഹാറിൽ റെയിൽവേ ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ഒരു കുടുംബത്തിലെ 4 പേരെ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ചു(Vande Bharat Express). അപകടത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ തുടരുകയാണ്.
തഡാപർ ഗ്രാമ സ്വദേശികളായ രവീന്ദ്ര മാഞ്ചിയുടെ മകൻ ജിതു മാഞ്ചി (24), ജവഹർ മാഞ്ചിയുടെ മകൻ നാഗോ മാഞ്ചി (25), പരേതനായ സൗദാഗർ മാഞ്ചിയുടെ മകൻ റീത്ലാൽ മാഞ്ചി (60) എന്നിവരാണ് മരിച്ചത്.
പട്‌നയിലെ ബാർഹ് സബ്‌ഡിവിഷനിലെ പണ്ടാരക് റെയിൽവേ സ്റ്റേഷന് സമീപം വൈകുന്നേരം 5 മണിയോടെയാണ് അപകടം നടന്നത്. പാളം മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയിൽ വന്ന വന്ദേ ഭാരത് എക്സ്പ്രസ് ഇവരുടെമേൽ ഇടിച്ചുകയറുകയായിരുന്നു.