

ന്യൂഡൽഹി: ഉത്തര അറ്റ്‌ലാന്റിക് സമുദ്രത്തിൽ അമേരിക്കൻ സൈന്യം പിടിച്ചെടുത്ത റഷ്യൻ കപ്പലിലുണ്ടായിരുന്ന മൂന്ന് ഇന്ത്യക്കാരെ വിട്ടയച്ചു. ഇന്ത്യയിലെ പുതിയ അമേരിക്കൻ സ്ഥാനപതിയായി സെർജിയോ ഗോർ ചുമതലയേറ്റെടുത്തതിന് പിന്നാലെയാണ് നിർണ്ണായകമായ ഈ നടപടി ഉണ്ടായത്.(3 Indians on Russian ship seized by US released)
ഉപരോധം ലംഘിച്ച് ഇറാനുമായി എണ്ണവ്യാപാരം നടത്തിയതിനാണ് 'മറിനേര' എന്ന റഷ്യൻ പതാകയുള്ള കപ്പൽ അമേരിക്ക പിടിച്ചെടുത്തത്. ആഴ്ചകളോളം പിന്തുടർന്ന ശേഷമായിരുന്നു യുഎസ് സൈന്യത്തിന്റെ ഈ നീക്കം. ബ്രിട്ടീഷ് സൈന്യത്തിന്റെ പിന്തുണയും ഈ ഓപ്പറേഷന് ഉണ്ടായിരുന്നു. ഇറാൻ എണ്ണക്കടത്തുമായി ബന്ധപ്പെട്ട് അമേരിക്ക വിലക്കേർപ്പെടുത്തിയിട്ടുള്ള കപ്പലാണിത്.
കപ്പലിൽ ആകെ 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഇതിൽ 3 ഇന്ത്യക്കാരെയാണ് വിട്ടയച്ചത്. യുക്രെയ്‌നികൾ: 17, ജോർജിയക്കാർ: 6, റഷ്യക്കാർ: 2 എന്നിങ്ങനെയാണ് നില. ക്രൂഡ് ഓയിൽ കൊണ്ടുപോകുന്ന ഈ കപ്പൽ പിടിച്ചെടുക്കുമ്പോൾ കാലിയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കരീബിയൻ കടലിൽ വെനസ്വേലൻ എണ്ണയുമായി ബന്ധമുണ്ടെന്നാരോപിച്ച് മറ്റൊരു കപ്പലിനെയും അമേരിക്കൻ നാവികസേന കഴിഞ്ഞ ദിവസങ്ങളിൽ പിടികൂടിയിരുന്നു.