മഴക്കെടുതിയിൽ യു.പിയിൽ 3 മരണം; കരകവിഞ്ഞൊഴുകി നദികൾ | rain

ഇവരുടെ പോത്ത് നദിയിൽ മുങ്ങി പോകാൻ തുടങ്ങവേ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് പേരും മുങ്ങി മരിച്ചത്.
rain
Published on

ഡിയോറിയ: ഉത്തർപ്രദേശിൽ കനത്ത മഴ തുടരുന്നു(rain). ദിവസങ്ങളായി പെയ്യുന്ന ശക്തമായ മഴയിൽ സംസ്ഥാനത്തെ നദികൾ കരകവിഞ്ഞൊഴുകുന്നതായാണ് വിവരം. അതേസമയം മഴക്കെടുതിയിൽ സംസ്ഥാനത്ത് മൂന്ന് മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.

മരണപ്പെട്ടവർ ഝാൻസി ജില്ലകളിൽ നിന്നുള്ളവരാണ്. ഇവരുടെ പോത്ത് നദിയിൽ മുങ്ങി പോകാൻ തുടങ്ങവേ രക്ഷിക്കാനുള്ള ശ്രമത്തിലാണ് മൂന്ന് പേരും മുങ്ങി മരിച്ചത്. ഗാസി റാം പാൽ (45) ഇദ്ദേഹത്തിന്റെ അനന്തരവൻമാരായ അർജുൻ (15), രാഹുൽ (17) എന്നിവർക്കാണ് ജീവൻ നഷ്ടമായത്.

ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിൽ സൂക്ക്ഷിച്ചിരിക്കുകയാണ്. നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Related Stories

No stories found.
Times Kerala
timeskerala.com